Join Whatsapp Group. Join now!

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Protest organized in front of Petrol Bank against hike in petrol, diesel and cooking gas prices #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.07.2021) വർധിച്ചുവരുന്ന പെട്രോൾ, ഡീസൽ, പാചക വാതക വിലയ്ക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം കാസർകോട് ബ്ലോക് കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ബാങ്കിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 
Kasaragod, Kerala, News, Protest organized in front of Petrol Bank against hike in petrol, diesel and cooking gas prices.

 

ജില്ലാ കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് ഹകീം കുന്നിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ് അധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികളായ കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ, ഡിസിസി നിർവാഹക സമിതിയംഗം അർജുനൻ തായലങ്ങാടി, ഉസ്മാൻ കടവത്ത്, പി കെ വിജയൻ, ഉമേശ് അണങ്കൂർ, മുനീർ ബാങ്കോട്, ബി എ ഇസ്മാഈൽ, കെ പി നാരായണൻ നായർ, പുരുഷോത്തമൻ നായർ, കമലാക്ഷ സുവർണ, ബട്ടക്കാട് മെഹമ്മൂദ്, സി ശിവശങ്കരൻ, ജമീല അഹ്‌മദ്‌, ഹനീഫ് ചേരങ്കെ, ഹരീന്ദ്രൻ ഇറക്കോടൻ, ഖാൻ പൈക്ക, കുഞ്ഞി വിദ്യാനഗർ, സിലോൺ അശ്റഫ്, കുഞ്ഞിക്കണ്ണൻ, റഫീഖ് നായന്മാർമൂല, പീതാംബരൻ, സഫ്‌വാൻ കുന്നിൽ, ജയറാം നെല്ലിക്കുന്ന്, ഹമീദ് ബദിയടുക്ക, ഖാസിം തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Protest organized in front of Petrol Bank against hike in petrol, diesel and cooking gas prices.
< !- START disable copy paste -->

Post a Comment