കോട്ടിക്കുളം: (my.kasargodvartha.com 15.07.2021) കാൽനടയാത്രക്കാരനായ മീൻപിടുത്ത തൊഴിലാളി ബൈകിടിച്ച് മരിച്ചു. പരേതനായ കൊട്ടൻ ലക്ഷ്മി ദമ്പതികളുടെ മകൻ കെ സതീഷ് (35) ആണ് ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ മരിച്ചത്. തൃക്കണ്ണാട് റോഡരികിൽ ഇടതു വശത്തുനിന്നും വന്ന വാഹനം ദേഹത്ത് ഇടിച്ചുകയറുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയവർ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: അശ്വിനി, മകൾ: അഹാന, സഹോദരങ്ങൾ ബാബു, സുരേശൻ, ഹിമ, വേദി. മൃതദേഹം പോസ്റ്റുമോർടെത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Keywords; Kasaragod, News, Kerala, Obituary, Bike, Accident, Pedestrian died in bike accident.