നീലേശ്വരം: (my.kasargodvartha.com 25.07.2021) 2021-22 വർഷത്തെ നീലേശ്വരം നോർത് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബിൻ്റെ വാർഷികവും 2021-22 വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി സുധീർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സി സതീശൻ സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാല എൻ എസ് എസ് അവാർഡ് ജേതാവ് വി വിജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മനാഭൻ മാങ്കുളത്ത്, മേഖല ചെയർമാൻ കെ വി സുരേഷ് ബാബു, പി സത്യൻ, പി വി ശ്രീധരൻ, ലയൺസ് ജില്ലാ ചെയർമാന്മാരായ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഗോപിനാഥൻ മുതിരക്കാൽ, എം മൂസ, ലക്ഷ്മണൻ മാണിക്കോത്ത്, സി മധുസൂദനൻ സംസാരിച്ചു.
ഭാരവാഹികൾ: നന്ദകുമാർ കോറോത്ത് (പ്രസിഡണ്ട്), സതീശൻ ചെറക്കര, എൻ കെ പ്രവീൺകുമാർ, പി സതീഷ് കുമാർ (വൈസ് പ്രസിഡണ്ട്), വി വിജയകുമാർ (സെക്രടറി), എ നാരായണൻ നായർ (ജോയൻ്റ് സെക്രടറി), പത്മനാഭൻ മങ്കുളത്ത് (ട്രഷറർ).
Keywords: Kasaragod, Kerala, News, New office bearers for Nileshwar North Lions Club.
< !- START disable copy paste -->
നീലേശ്വരം നോർത് ലയൺസ് ക്ലബിന് പുതിയ ഭാരവാഹികളായി; സേവന പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്‌തു
New office bearers for Nileshwar North Lions Club
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ