Join Whatsapp Group. Join now!

എസ് എസ് എൽ സി, പ്ലസ് ടു ഗ്രേസ് മാർക് റദ്ദ് ചെയ്ത സർകാർ ഉത്തരവിനെതിരെ കലക്ടറേറ്റിന് മുന്നിൽ എം എസ് എഫ് പ്രതിഷേധിച്ചു

MSF protests in front of the Collectorate against the government order revoking the SSLC, Plus Two grace mark#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തക
കാസർകോട്: (my.kasargodvartha.com 13.07.2021) 2020-21 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു ഗ്രേസ് മാർക് റദ്ദ് ചെയ്ത സർകാർ ഉത്തരവിനെതിരെ കലക്ടറേറ്റിന് മുന്നിൽ എം എസ് എഫ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു. 2020-21 വർഷത്തിന് മുമ്പ് തന്നെ ക്യാമ്പുകളും മറ്റു പ്രവർത്തനങ്ങളും പൂർത്തിയാക്കവരാണ് എൻ എസ് എസ്, എൻ സി സി, എസ് പി സി, സ്കൗട് തുടങ്ങിയ സംഘടനങ്ങളിലെ അംഗങ്ങളെന്നും അർഹതപ്പെട്ട ഗ്രേസ് മാർക്, ഒരു മുന്നറിയിപ്പും കൂടാതെ, പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് സർകാർ നിർത്തലാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയതെന്നും എം എസ് എഫ് ആരോപിച്ചു.

MSF protests in front of the Collectorate against the government order revoking the SSLC, Plus Two grace mark



കാസർകോട് ബ്ലോക് പഞ്ചായത്ത്‌ മെമ്പർ ബദറുൽ മുനീർ എൻ എ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ സെക്രടറി സയ്യിദ് ത്വാഹ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട്‌ റഊഫ് ബാവിക്കര, ചെമ്മനാട് പഞ്ചായത്ത്‌ അംഗം അമീർ പാലോത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റഹ്‌മാൻ പാണത്തൂർ, നിഹാദ് സുലൈമാൻ, അഹ്‌മദ്‌ മുബ്തസിം സംസാരിച്ചു.

Keywords: Kerala, News, Kasaragod, MSF, Students, Plus Two, SSLC, Gracemark, Protest, MSF protests in front of the Collectorate against the government order revoking the SSLC, Plus Two grace mark.
< !- START disable copy paste -->

Post a Comment