Join Whatsapp Group. Join now!

ഗർഭിണികൾക്കുള്ള 'മാതൃ കവചം ക്യാമ്പയിൻ' ചെമ്മനാട് പഞ്ചായത്തിൽ ആരംഭിച്ചു

Matru Kavacham campaign started in Chemnad panchayath#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോളിയടുക്കം: (my.kasargodvartha.com 14.07.2021) മാതൃകവചം ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ മുഴുവൻ ഗർഭിണികൾക്കും നൽകുന്ന കോവിഡ് വാക്സിനേഷൻ ചട്ടഞ്ചാൽ പി എച് സിയിൽ ആരംഭിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ, മെഡികൽ ഓഫീസർ ഡോ. കായിഞ്ഞി, പി എച് എൻ ലളിത, ജെ പി എച് എൻ ദീപ എന്നിവർ സംബന്ധിച്ചു.
\Matru Kavacham campaign started in Chemnad panchayath

എല്ലാ ഗർഭിണികളും വാക്സിൻ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ട് വരണമെന്നും ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിക്കാനായാൽ അത് കൂടുതൽ സുരക്ഷ നൽകുന്നതുമാണെന്ന് മെഡികൽ ഓഫീസർ പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ ഗർഭിണികൾക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കുന്നതു വരെ എല്ലാ ബുധനാഴ്ചയും വാക്സിനേഷൻ നൽകും.

Keywords: Kerala, News, Kasaragod, Koliyadukkam, Vaccine, Pregnant, Matru Kavacham campaign started in Chemnad panchayath.

Post a Comment