കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് ഡോ.എം കെ മുനീർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ച 'ഈദ് സ്നേഹ സമ്മാനം' പദ്ധതിയുടെ തൃക്കരിപ്പൂർ മണ്ഡലം തല വിതരണം കുവൈറ്റ് കെ എം സി സി നാഷനൽ കമിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം നിർവഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കെ മുഹമ്മദ് കുഞ്ഞി പെരുമ്പ, ഇ കെ മജീദ് സംബന്ധിച്ചു.
കുവൈറ്റ് കെ എം സി സി മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട്, ജനറൽ സെക്രടറി ഫാറൂഖ് തെക്കേക്കാട്, ഭാരവാഹികളായ അബ്ദുൾ ഹകീം അൽ ഹസനി പെരുമ്പട്ട, നൗശാദ് ചന്തേര, പ്രവർത്തക സമിതി അംഗം ടി പി ഫാറൂഖ് കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, president, Kuwait KMCC presented the Eid gift.