Join Whatsapp Group. Join now!

കുമ്പള ബസ് സ്റ്റാൻഡ് കെട്ടിടം യാഥാർഥ്യമാക്കണമെന്ന് എസ് വൈ എസ്; 'താൽക്കാലിക ഷെഡിൽ അസൗകര്യങ്ങൾ നിരവധി'

Kumbala bus stand building should be constructed soon, SYS#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കുമ്പള: (my.kasargodvartha.com 12.07.2021) സ്ത്രീകളും കുട്ടികളും വിദ്യാർഥികളും ഉൾപെടെ നൂറുക്കണക്കിന് പേർ കയറിയിറങ്ങുന്ന കുമ്പള ബസ് സ്റ്റാൻഡ് കെട്ടിടം യാഥാർഥ്യമാകണമെന്ന് എസ് വൈ എസ് കുമ്പോൽ സർകിൾ സഹവാസം നേതൃ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. താൽക്കാലിക ഷെഡിൽ മഴക്കാലമായതിനാൽ അസൗകര്യങ്ങൾ നിരവധിയാണ്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കി വർഷങ്ങളായെങ്കിലും പുതിയ കെട്ടിടം നിർമിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ലെന്നും എസ് വൈ എസ് അഭിപ്രായപ്പെട്ടു.


 

Kasaragod, News, Kerala, kumbala, camp, bus stand, SYS, Students,  Kumbala bus stand building should be constructed soon, SYS



ക്യാമ്പ് കൊടിയമ്മ ശിബ്‌ലി സുന്നി സെന്ററിൽ എസ് വൈ എസ് ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗം അശ്‌റഫ് സഅദി ആരിക്കാടി ഉദ്‌ഘാടനം ചെയ്തു. സർകിൾ സാന്ത്വനം സെക്രടറി ഫാറൂഖ് സഖാഫി പി കെ നഗർ അധ്യക്ഷത വഹിച്ചു.കുമ്പള സോൺ ജന. സെക്രടറി അബ്ദുസ്സലാം സഖാഫി പാടലടക്ക ക്ലാസെടുത്തു.

സോൺ ഭാരവാഹികളായ സിദ്ദീഖ് പി കെ നഗർ, ഹനീഫ് സഅദി കുമ്പോൽ, സർകിൾ ഭാരവാഹികളായ അശ്‌റഫ് സഖാഫി ഉളുവാർ, സഹൽ സഖാഫി ഉജാർ, മുസ്ത്വഫ സഅദി ബംബ്രാണ നേതൃത്വം നൽകി. സർകിൾ ജന. സെക്രടറി മുഹമ്മദ് കുഞ്ഞി ഉളുവാർ സ്വാഗതവും പ്രസിഡന്റ് നസീർ ഹനീഫി നന്ദിയും പറഞ്ഞു.

Keywords: Kasaragod, News, Kerala, kumbala, camp, bus stand, SYS, Students,  Kumbala bus stand building should be constructed soon, SYS



Post a Comment