തൃക്കരിപ്പൂർ: (my.kasargodvartha.com 17.07.2021) കേരള റിപോർടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു ) തൃക്കരിപ്പൂർ മേഖലാ കമിറ്റി രൂപീകരണവും അംഗത്വ ക്യാമ്പയിനും സംസ്ഥാന വൈസ് പ്രസിഡണ്ട് ഉറുമീസ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ആസ്ഥാനമായി താലൂക് രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ സെക്രടറി പീറ്റർ ഏഴിമല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മീഡിയ കൺവീനർ ആസിഫ്, മുൻ ജില്ലാ ഭാരവാഹികളായ വി വി ഗംഗാധരൻ, മുകുന്ദൻ ആലപ്പടമ്പൻ, പ്രഭാകരൻ തരംഗിണി, മുതിർന്ന മാധ്യമ പ്രവർത്തകൻ രാഘവൻ മാണിയാട്ട്, ടി എം സി മുഹമ്മദ്, യൂസുഫ് ആമത്തല, അജേഷ് കൊവ്വൽ വീട് സംസാരിച്ചു. ഫായിസ് ബീരിച്ചേരി സ്വാഗതവും അശ്‌റഫ് നന്ദിയും പറഞ്ഞു.
മേഖലാ ഭാരവാഹികൾ: മുകുന്ദൻ ആലപ്പടമ്പൻ (പ്രസിഡണ്ട്), പ്രഭാകരൻ തരംഗിണി, ആസിഫ് തൃക്കരിപ്പൂർ (വൈസ് പ്രസിഡണ്ടുമാർ), ഗംഗാധരൻ വി വി (സെക്രടറി), യൂസുഫ് ആമത്തല, ദിജേഷ് പട്ടോട് (ജോ: സെക്രടറിമാർ), അജേഷ് കൊവ്വൽ വീട് (ട്രഷറർ), ടി എം സി മഹ്മൂദ്, അശ്‌റഫ്, ശ്രീകാന്ത് തൃക്കരിപ്പൂർ, നാസർ, സനുപ് തൈക്കീൽ (എക്സ്ക്യൂടീവ് അംഗങ്ങൾ).
Keywords: Kasaragod, Kerala, News, KRMU wants taluk to be formed with Thrikkarippur as headquarters.