Join Whatsapp Group. Join now!

യാത്ര നിരോധം എർപെടുത്തിയ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്ര സർകാറിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെസെഫ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകി

KESEF submitted petition to Rajmohan Unnithan MP#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 31.07.2021) യാത്ര നിരോധം എർപെടുത്തിയ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്ര സർകാറിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോടൻ പ്രവാസി കൂട്ടായ്‌മയായ കെസെഫ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകി.
 
KESEF submitted petition to Rajmohan Unnithan MP



സർകാർ, അർധ സർകാർ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന പലർക്കും അവധിക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് പിരിച്ച് വിടലിന് മുമ്പുള്ള നോടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വിസ കാലാവധി തീർന്ന് തൊഴിൽ നഷ്ടമായവരുടെ എണ്ണം പതിനായിരം കവിഞ്ഞു. പ്രവാസികളുടെ മടക്കയാത്ര തടസപെട്ടാൽ ആഘാതം സംസ്ഥാനത്തിന് മൊത്തമാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ ചലനാത്മാകമാക്കുന്നതിൽ വിദേശ മലയാളികൾ അയക്കുന്ന പണത്തിന്റെ പങ്ക് വലുതാണ്.

രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ 2020 മാർചിച്ചിന് ശേഷം 15 ലക്ഷത്തോളം പ്രവാസികൾ നാടണഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ കാലങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കേന്ദ്ര സർകാർ വിഷയത്തിൽ ഇടപെടാറുണ്ടായിരുന്നു. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര വിഷയമാണെങ്കിലും ഇൻഡ്യയിൽ കുടുങ്ങിയവരുടെ അവസ്ഥ യു എ ഇ അധികൃതരെ വ്യക്തമായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ വിലക്ക് നീക്കിയേക്കുമെന്ന് ചെയർമാൻ മഹ്‌മൂദ്‌ ബങ്കര, സെക്രടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ അമീർ കല്ലട്ര, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാർ എന്നിവർ പറഞ്ഞു.

Keywords: Kerala, News, Kasaragod, Dubai, Kesef, Rajmohan Unnithan, MP, COVID, Ban, KESEF submitted petition to Rajmohan Unnithan MP.

Post a Comment