കാസർകോട്: (my.kasargodvartha.com 13.07.2021) ലോകമറിയുന്ന എഴുത്തുകാരനായിട്ടും സ്വന്തം ഗ്രാമീണ ഭാഷയേയും സംസ്കാരത്തേയും നെഞ്ചിലേറ്റുകയും അതിൻറെ മഹത്വവും, ഉദ്ദേശവും ഗുണ പാഠവുമൊക്കെ അനുവാചകരായ വായനക്കാരിലേക്ക് വിലയിരുത്താൻ വിടുകയും ചെയ്ത അതുല്യനായ എഴുത്തുകാരനായിരുന്നു ബേപ്പൂർ സുൽത്വാൻ വൈക്കം മുഹമ്മദ് ബശീറെന്ന് പഞ്ചായത്ത് മുൻ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് നിസാർ പെർവാഡ് പറഞ്ഞു. കാസർകോട് സൗഹൃദ ഐക്യവേദി ഓൺലൈനിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബശീർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബശീർ ഭാഷയെ ജനാധിപത്യവൽക്കരിച്ചു. മലയാളത്തെ ആഢ്യലാവണത്തിൽ നിന്ന് പിടിച്ചിറക്കി തെളിമലയാളത്തിന് പുതുമാനം നൽകിയ വിപ്ലവകാരിയാണ് അദ്ദേഹമെന്നും നിസാർ പെർവാഡ് കൂട്ടിച്ചേർത്തു.
യു എസ് എയിൽ നിന്ന് അസീസ് കോപ്പ ഉദ്‌ഘാടനം ചെയ്തു. അബ്ദുല്ല പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. ഫയാസ് അഹ്‌മദ് ദുബൈ പരിപാടി നിയന്ത്രിച്ചു.
അബു ത്വാഇ, അബ്ദുല്ലക്കുഞ്ഞി ഖന്നച്ച, ഉമർ പാണലം ദുബൈ, അസീസ് കടവത്ത്, സലീം ചാല, സലാം കുന്നിൽ, സിദ്ദീഖ് ഒമാൻ, ബശീർ പെരുമ്പള, അബ്ദുല്ല മുഗു, അശ്‌റഫ് പട്ള, സഫ്‌വാൻ പാണ്ടികശാല, സാലിം ബള്ളൂർ, ശരീഫ് മദീന, അശ്‌റഫ് നാലത്തട്ക്ക എന്നിവർ സംസാരിച്ചു. ഹമീദ് കാവിൽ സ്വാഗതവും ലത്വീഫ് ചെമ്മനാട് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കുട്ടികളുടെ ബശീർ കഥാപാത്രങ്ങളുടെ സ്കിറ്റും, അധ്യാപികയായ ശൈഖ ഫയാസിൻറെ ബശീറിൻറെ കഥാപാത്രങ്ങളെ ഉൾപെടുത്തിയുള്ള കഥയിലെ കഥാപാത്രങ്ങൾ എന്ന പരിപാടിയും ശ്രദ്ധേയമായി.

Keywords: Kerala, News, Kasaragod, Aikya Vedi, Vaikom Muhammed Basheer, Kasaragod Aikya Vedi Remembered Vaikom Muhammad Basheer.