Join Whatsapp Group. Join now!

കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി കളനാട് യുഎഇ മുസ്ലിം ജമാഅത് കമിറ്റി; ആറാം ഘട്ട സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കമായി

Kalanad UAE Muslim Jamaath Committee begins the sixth phase of consolation activities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 19.07.2021) കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി കളനാട് യുഎഇ മുസ്ലിം ജമാഅത് കമിറ്റിയുടെ ആറാം ഘട്ട സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

'ബലി പെരുന്നാൾ സാന്ത്വനം -2021' എന്ന പേരിലുള്ള പ്രവർത്തനങ്ങളുടെ പോസ്റ്റർ യു എ ഇ ജമാഅത് പ്രസിഡണ്ട് അബ്ബാസ്, ഹൈദ്രോസ് ജമാഅത് പ്രസിഡണ്ട് ഖാദർ കുന്നിലിന് നൽകി പ്രകാശനം ചെയ്തു.

കഴിഞ്ഞ ബലി പെരുന്നാളിനോടനുബന്ധിച്ച് കളനാട് കളനാട് യുഎഇ മുസ്ലിം ജമാഅത് മഹല്ലിലെ ജാതി മത ഭേദമന്യേ മുഴുവൻ ആളുകൾക്കും ഭക്ഷണകിറ്റ് വിതരണം ചെയ്‌തത്‌ ശ്രദ്ധേയമായിരുന്നു.

Kerala, News, Kasaragod, Muslim Jama-ath, Kalanad UAE Muslim Jamaath Committee begins the sixth phase of consolation activities.



ആനത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടി കളനാട് ഹൈദ്രോസ് ജമാഅത് ജനറൽ സെക്രടറി അബ്ദുല്ല ഹാജി കോഴിത്തിടിൽ ഉദ്‌ഘാടനം ചെയ്തു. ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി പ്രാർഥന നടത്തി. യു എ ഇ മുസ്ലിം ജമാഅത് പ്രസിഡന്റ്‌ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു. ഹൈദ്രോസ് ജമാഅത് കമിറ്റി ട്രഷറർ ശരീഫ് അച്ചു ആമുഖ പ്രസംഗം നടത്തി.

അബ്ദുല്ല ഹാജി മദ്രാസ്, റഹ്‌മാൻ മൗലവി, സി ബി അബ്ദുർ റഹ്‌മാൻ ഹാജി, ഹബീബ് ബസ് സ്റ്റാൻഡ്, ഇബ്രാഹിം ദേളി, ശരീഫ് സി ബി, മുഹമ്മദ് കുഞ്ഞി കെ കെ, ശരീഫ് മജിസ്‌ട്രേറ്റ്, ശാദുലി പുളുന്തോട്ടി,

സുലൈമാൻ ഹദ്ദാദ്, ഹകീം കെ പി, റഫീഖ് ഹദ്ദാദ്‌ സംസാരിച്ചു. ശരീഫ് തായൽ സ്വാഗതവും യു എ ഇ കമിറ്റി ട്രഷറർ റഹീം തോട്ടം നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Muslim Jama-ath, Kalanad UAE Muslim Jamaath Committee begins the sixth phase of consolation activities.

Post a Comment