Join Whatsapp Group. Join now!

ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; പ്രവാസി മലയാളി സമൂഹം യു എ ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അബ്ദു സുബ്ഹാൻ ബിൻ ശംസുദ്ദീൻ

Dubai KMCC Kasargod District Committee organized blood donation camp#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 30.07.2021) പ്രവാസി മലയാളി സമൂഹം യു എ ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് റീജന്‍സി ഗ്രൂപ് ഡയറക്ടർ അബ്ദു സുബ്ഹാൻ ബിൻ ശംസുദ്ദീൻ പറഞ്ഞു. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dubai KMCC Kasargod District Committee organized blood donation camp

രക്തദാനം പോലെയുള്ള മഹത്തായ കർമങ്ങളിലൂടെ പ്രവാസി സമൂഹം നൽകുന്ന സേവനങ്ങൾ നൂറുകണക്കിനു കുടുംബങ്ങൾക്ക് സാന്ത്വനവുകയാണ്. പ്രവാസ ലോകത്തും നാട്ടിലുമായി കെ എം സി സി നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കോവിഡ് കാലത്തും മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. യുഎഇയോട് ഇത്രമാത്രം ഇഴകിച്ചേർന്ന പ്രവാസി സമൂഹം മലയാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടി രാഷ്ട്രീയ രംഗത്ത്‌ നിറഞ്ഞുനിന്ന ധീരനായ നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് മുഖ്യാതിഥിയായ ദുബൈ കെ എം സി സി ആക്ടിങ് ജനറൽ സെക്രടറി ഇസ്മാഈൽ അരികുറ്റി അഭിപ്രായപ്പെട്ടു.

വിവിധ സ്ഥലങ്ങളിലായി നടന്ന രക്തദാന ക്യാമ്പുകളിലൂടെ 2500 ഓളം യൂനിറ്റ് രക്തം ദുബൈ ഹെൽത് അതോറിറ്റിക്ക് കൈമാറി. കൈൻഡ്നെസ് ബ്ലഡ് ഡൊനേഷൻ ഗ്രൂപുമായി സഹകരിച്ച് ദുബൈ ഹെൽത് അതോറിറ്റിയുടെ സഹായത്തോടെ ദേര ബനിയാസ് മെട്രോ സ്റ്റേഷനു സമീപത്ത് നടത്തിയ രക്തദാന ക്യാമ്പിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.

ജന. സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹ്‌മൂദ്‌ ഹാജി പൈവളിഗെ, സി എച് നൂറുദ്ദീൻ, റാഫി പള്ളിപ്പുറം, ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ, സലാം തട്ടാനിച്ചേരി, വിവിധ മണ്ഡലം കമിറ്റി ഭാരവാഹികളായ ഇസ്മാഈൽ നാലാം വാതുക്കൽ, ഡോ. ഇസ്മാഈൽ, കെ ജി എൻ റഊഫ്, സത്താർ ആലംപാടി, ഉപ്പി കല്ലിങ്ങായി, ശംസുദ്ദീൻ പാടലടുക്ക, അബ്ബാസ് ബേരികെ, കൈൻഡ്നെസ് ബ്ലഡ് ഡൊനേഷൻ പ്രതിനിധി ശിഹാബ് തെരുവത്ത്, അൻവർ വയനാട് സംബന്ധിച്ചു. ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Dubai, Gulf, KMCC, Blood Donation Camp, Dubai KMCC Kasargod District Committee organized blood donation camp.
< !- START disable copy paste -->

Post a Comment