Join Whatsapp Group. Join now!

പ്രമുഖ ഹോമിയോ ഡോക്ടർ പി ഇട്ടി രവി നിര്യാതനായി

Dr. P Itty Ravi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.07.2021) പ്രമുഖ ഹോമിയോ ഡോക്ടർ കല്ലക്കട്ട കൊല്ലങ്കാനയിലെ പി ഇട്ടി രവി (61) നിര്യാതനായി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഷോപിങ് കോംപ്ലക്സിൽ വർധൻസ് ഹോമിയോ ക്ലിനിക് നടത്തി വരികയായിരുന്നു. ഇൻഡ്യൻ ഹോമിയോപതിക് മെഡികൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

 
Kasaragod, Kerala, News, Obituary, Dr. P Itty Ravi passed away.



കോട്ടയം വൈക്കം സ്വദേശിയായ ഇട്ടി രവി മൂന്നരപ്പതിറ്റാണ്ട് മുമ്പാണ് കാസർകോട്ടെത്തിയത്. മികച്ച ജൈവകർഷകൻ കൂടിയാണ്. ജീവകാരുണ്യ മേഖലയിലും സജീവ സാനിധ്യമായിരുന്നു. നേരത്തെ വിദ്യനഗറിൽ താമസിച്ചിരുന്ന അദ്ദേഹം കൃഷിയോടുള്ള താത്പര്യം മൂലമാണ് കൊല്ലങ്കാനയിലേക്ക് മാറിയത്. മീൻ, പശു വളർത്തൽ, വിവിധയിനം പച്ചക്കറികൾ തുടങ്ങിയ കൃഷികളെല്ലാം അദ്ദേഹം തന്റെ നാല് ഏകെർ സ്ഥലത്ത് ചെയ്തുവന്നിരുന്നു.

ഭാര്യ: എ ഗീതാമണി. മക്കൾ: ഡോ. ആർ വിഷ്ണുവർധൻ (നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഹോമിയോപതി, കൊൽക്കത്ത), ഹർഷവർധൻ. സഹോദരങ്ങൾ: രാജപ്പൻ, കൃഷ്ണൻകുട്ടി, ഓമന.

Keywords: Kasaragod, Kerala, News, Obituary, Dr. P Itty Ravi passed away.


< !- START disable copy paste -->

Post a Comment