ബോവിക്കാനം: (my.kasargodvartha.com 13.07.2021) ഓൺലൈൻ പഠനത്തിന് സാമ്പത്തിക പരാധീനത മൂലം പ്രയാസം അനുഭവിച്ച മൂന്ന് നിർധന വിദ്യാർഥികൾക്ക് മൂന്ന് സ്മാർട് ഫോണുകൾ സമ്മാനിച്ച് ദമ്പതികൾ മാതൃകയായി. മുളിയാർ ആലിങ്കാൽ സ്വദേശികളായ കേരള ബാങ്ക് കാസർകോട് മെയിൻ ബ്രാഞ്ച് കലക്ഷൻ ഏജൻ്റ് ഗോപാലൻ, മുളിയാർ കുടുംബശ്രീ സിഡിഎസ് അംഗം ഉഷ എന്നിവരാണ് കുട്ടികളുടെ പ്രയാസം ഉൾകൊണ്ട് സിങ്കപ്പൂരിൽ എൻജിനിയറായ മകൾ ഗായത്രി ഗോപാലൻ്റെ സഹായത്താൽ ഫോണുകൾ നൽകിയത്.
ശരീര സൗന്ദര്യ മൽസരത്തിൽ മിസ്റ്റർ കാസർകോടായി തെരഞ്ഞെടുത്ത ഗണേഷ് ഗോപാൽ ഇവരുടെ മകനാണ്. കാറഡുക്ക ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർക്ക് ദമ്പതികൾ ഫോണുകൾ കൈമാറി.
Keywords: Kerala, News, Kasaragod, Students, Education, Mobile Phone, Online Class, Couple donates smartphones to three students for online study.