Join Whatsapp Group. Join now!

ഡ്രൈ ഡേയിൽ ചെമ്മനാട് പഞ്ചായത്ത് അണുനശീകരണം നടത്തി

Chemnad panchayat disinfected on dry day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോളിയടുക്കം: (my.kasargodvartha.com 04.07.2021) ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ച പ്രഖ്യാപിച്ച ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പൊതുജനങ്ങൾ സമ്പർക്കം പുലർത്തുന്ന എല്ലാ കവലകളിലും അണുനശീകരണം നടത്തി.

Kasaragod, Kerala, News, Panchayath, Chemnad panchayat disinfected on dry day

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, സെക്രടറി പ്രദീഷ്, സന്നദ്ധ പ്രവർത്തകരായ ബദ്റുദ്ദീൻ ചളിയങ്കോട്, അനിൽ നേതൃത്വം നൽകി.

പൊതുജനങ്ങൾ, പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് മാഷ് ടീമംഗങ്ങൾ, ഹരിത കർമ സേന പ്രവർത്തകർ, സിഡിഎസ്, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, കച്ചവടക്കാർ, എന്നിവരുടെ സഹകരണത്തോടെയാണ് ഡ്രൈ ഡേ ആചരിച്ചത്. വീടുകളും പരിസരങ്ങളും ശുചീകരണവും നടത്തി. സഹകരിച്ചവരെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, News, Panchayath, Chemnad panchayat disinfected on dry day.
< !- START disable copy paste -->

Post a Comment