Join Whatsapp Group. Join now!

ഡിസ്‌ട്രിക്‌ട്‌ 318 ഇയിലെ മികച്ച ഏഴ് ക്ലബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്

Chandragiri Lions Club selected as one of the top seven clubs in District 318E#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്‌: (my.kasargodvartha.com 09.07.2021) ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 318 ഇയിലെ മികച്ച ഏഴ് ക്ലബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്. തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഡിസട്രിക്‌ട്‌ ഗവര്‍ണര്‍ ഒ വി സനലാണ്‌ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചത്‌. കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌, മാഹി എന്നിവയടങ്ങുന്നതാണ് ഡിസ്‌ട്രിക്‌ട്‌ 318 ഇ. 146 ക്ലബുകളിൽ നിന്നാണ് ഏഴ് ക്ലബുകളെ തെരഞ്ഞെടുത്തത്.

Chandragiri Lions Club selected as one of the top seven clubs in District 318E

നേരത്തെ റീജിയൻ ഒന്നിലെ ഔട് സ്റ്റാൻഡിംഗ് ക്ലബിനുള്ള അവാർഡും, മികച്ച പ്രസിഡണ്ട്, സെക്രടറി, ട്രഷറർക്കുള്ള അവാർഡുകളും ചന്ദ്രഗിരി കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ കോവിഡ്‌ കാലയളവില്‍ ആരംഭിച്ച സൗജന്യ ആംബുലന്‍സ്‌ സെർവീസ്, വൃക്ക രോഗികള്‍ക്ക്‌ സൗജന്യമായി ഡയാലിസിസ്‌ ചെയ്‌തു കൊടുക്കുന്ന ഡയാലിസിസ്‌ കേന്ദ്രം, നിരാലംബരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ സൗജന്യ ഭക്ഷണ കിറ്റുകള്‍, മരുന്നുകള്‍, ചികിത്സാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ ക്ലബിന്റെ കീഴിൽ നടന്നുവരുന്നു.

അഭിമാന നേട്ടത്തിൽ പ്രസിഡണ്ട്‌ ഫാറൂഖ്‌ ഖാസ്‌മിയുടെ നേതൃത്തിലുള്ള കമിറ്റിയെ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് ജനറല്‍ ബോഡിയോഗം അഭിനന്ദിച്ചു.

Keywords: Kerala, News, Kasaragod, Chandragiri Lions Club selected as one of the top seven clubs in District 318E.


Post a Comment