അഡൂർ: (my.kasarggodvartha.com 11.06.2021) ദേലംപാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് പള്ളത്തൂരിലെ പരേതനായ ചാപ്പക്കൽ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ് ഹജ്ജുമ്മ (81) നിര്യാതയായി. നുള്ളിപ്പാടിയിലായിരുന്നു താമസം. മകൻ കമാലുദ്ദീനും ദേലംപാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗളൂറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
മറ്റു മക്കൾ: സുഹ്റ, മറിയം ബള്ളൂർ, റഫീദ.
മരുമക്കൾ: എസ് പി മുഹമ്മദ് ഗ്വാളിമുഖം, മുഹമ്മദ് ബള്ളൂർ, മൈമൂന ചൂത്രവളപ്പ്, പരേതനായ അബ്ദുല്ല മുബാറക്.
സഹോദരങ്ങൾ: ഡോ. മുസ്ത്വഫ കമാൽ പാശ, നഫീസ, ഹഫ്‌സ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ, ഖദീജ.
മൃതദേഹം പള്ളത്തൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kerala, kasaragod, News, Obituary, Zainab of Pallathur passed away
< !- START disable copy paste -->