ബോവിക്കാനം: (my.kasargodvartha.com 13.06.2021) മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത് ലീഗ് വൈറ്റ് ഗാർഡ് ടീമിൻ്റെ നേതൃത്വത്തിൽ ബോവിക്കാനം ടൗൺ ശുചീകരിച്ചു. കടകൾക്ക് മുമ്പിലും കവലകളിലും കുട്ടിയിരുന്ന മാലിന്യങ്ങളും പ്ലാസ്റ്റികുകളും നീക്കം ചെയ്തും റോഡു വക്കിലെ കാട് വെട്ടിയും ഡിവൈഡറിലെ പുല്ല് നീക്കിയും മഴവെള്ളം ഓടയിലേക്ക് തിരിച്ച് വിട്ടും പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി.
ആദൂർ എസ് ഐ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത് ലീഗ് പ്രസിഡണ്ട് ശഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. കെ ബി മുഹമ്മദ് കുഞ്ഞി, ബി എം അശ്‌റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചെപ്പ്, സിദ്ദീഖ് ബോവിക്കാനം, ഖാദർ ആലൂർ, ശംസീർ മൂലടുക്കം, ശരീഫ് മല്ലത്ത്, പി അബ്ദുല്ല കുഞ്ഞി, ഹംസ ചോയ്സ്, ശരീഫ് പന്നടുക്കം, ബി എം ഹാരിസ്, നസീർ മൂലടുക്കം, കബീർ മുസ്ലിയാർ നഗർ, അസീസ് തൗഫീഖ് നഗർ, സഫ്‌വാൻ കോട്ട, സ്വാദിഖ് ആലൂർ, ശാഹിദ് പൊവ്വൽ, ഇർശാദ് കോട്ട, കെ ബി ബാസിത്, അൽത്വാഫ് പൊവ്വൽ, കബീർ ബാവിക്കര, മൊയ്‌തീൻ കുഞ്ഞി കെ കെ പുറം, ശഫീഖ് പൊവ്വൽ, നിയാസ് ബാലനടുക്കം, ശമീർ നുസ്രത് നഗർ, അശ്ഫാദ് ബോവിക്കാനം, റാശിദ് ബാവിക്കര, മുനീർ പാറ, മഅ'റൂഫ് മൂലടുക്കം, അഖ്‌തർ, നാസർ ബോവിക്കാനം നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, Youth League, White Guard, Adhur, Bovikanam, Youth League White Guard team set an example by cleaning up the town.