ഉദുമ: (my.kasargodvartha.com 02.06.2021) വനിത സെർവീസ് സഹകരണ സംഘം, ഡി വൈ എഫ് ഐ ഉദുമ മേഖല കമിറ്റിക്ക് അണുനശീകരണ യന്ത്രം കൈമാറി. സംഘം പ്രസിഡന്റ് കസ്തുരി ബാലൻ, സെക്രടറി ബി കൈരളി എന്നിവർ ചേർന്ന് യന്ത്രം ഡി വൈ എഫ് ഐ ഉദുമ ബ്ലോക് പ്രസിഡന്റ് ബി വൈശാഖിന് നൽകി.
ഡി വൈ എഫ് ഐ മേഖല സെക്രടറി കിരൺ, ശ്രീജിത്ത് എം എസ്, അഭി ഉദുമ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Women's Service Co-operative Society hands over disinfectant to DYFI.