Join Whatsapp Group. Join now!

യുഡിഎഫ് സമരത്തിൽ നിന്നും ആർഎസ്പി വിട്ടു നിൽക്കും

The RSP will stay away from the UDF agitation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 23.06.2021) മുട്ടിൽ മരം മുറി അഴിമതിയിൽ പ്രതിഷേധിച്ച് യു ഡി എഫ് 24 ന് നടത്താൻ തീരുമാനിച്ച സംസ്ഥാന വ്യാപക സമരത്തിൽ ആർഎസ്പി തൃക്കരിപ്പൂർ മണ്ഡലം കമിറ്റി സഹകരിക്കില്ല. സമരത്തെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി ചേർന്ന യു ഡി എഫ് തൃക്കരിപ്പൂർ നിയോക മണ്ഡലം കമിറ്റി യോഗത്തിൽ ആർഎസ്പി പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിലും സമരത്തെക്കുറിച്ച് യുഡിഎഫിന്റെ ചെയർമാനൊ കൺവീനറൊ പാർടിയുടെ നേതാക്കളെ വിവരമറിയിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം ബഹിഷ്കരിക്കാൻ ആർഎസ്പി തീരുമാനിച്ചത്.

The RSP will stay away from the UDF agitation

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 ൽ 90 സീറ്റിലും ദയനീയമായി പരാജയപ്പെട്ട യു ഡി എഫ് എല്ലാ ഘടകകക്ഷികളേയും സഹകരിപ്പിച്ച് ശക്തിപ്പെടുത്തുന്നതിന് പകരം മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കൾ എകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്നും തോൽവിയിൽ നിന്നും പാഠം പഠിക്കാതെ ഇത്തരം സമീപനവുമായാണ് നേതൃത്വം പോകുന്നതെങ്കിൽ മുന്നണി തന്നെ ശിഥിലമാകുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്ന് ആർഎസ്പി മണ്ഡലം കമിറ്റിയോഗം അഭിപ്രായപ്പെട്ടു.

ആർഎസ്പി ജില്ലാ അസി. സെക്രടറി കരീം ചന്തേര അധ്യക്ഷത വഹിച്ചു. സുഭാഷ് ചീമേനി, എ വി അശോകൻ, ടി കെ. മുസ്തഫ, ടി ആർ രാഘവൻ, ഒ ടി ലത്വീഫ്, കൃഷ്ണൻ ഓരി, സീനത്ത് സതീശൻ, ബൈന്നി നാഗമറ്റം തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, Kasaragod, Thrikkaripur, Politics. Protest, UDF, RSP, Muttil Bribary Case, The RSP will stay away from the UDF agitation.


Post a Comment