കാസർകോട്: (my.kasargodvartha.com 13.06.2021) വിശ്വാസികൾക്ക് കോവിഡ് പ്രോടോകോൾ പാലിച്ചുകൊണ്ട് അവരവരുടെ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ പ്രാർഥന നിർവഹിക്കാനുള്ള അനുമതി നൽകണമെന്ന് ഓൺലൈനിൽ ചേർന്ന എസ് വൈ എസ് ജില്ലാ കമിറ്റി യോഗം ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗം കാരണം കേരളത്തിലെ ആരാധനാലയങ്ങളിൽ രണ്ട് മാസത്തോളമായി പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി തന്നെ കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി കേരളത്തിൽ ഒഴിഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ നാട്ടിലും ആരാധനാലയങ്ങൾ ഉണ്ടായിരിക്കെ അവിടങ്ങളിലെ പരസ്പരം അറിയാവുന്ന ജനങ്ങൾ ശാരീരിക ശുദ്ധിയോട് കൂടി മസ്ജിദിലേക്ക് പ്രവേശിക്കുകയും വീണ്ടും അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ് ആരാധന നിർവഹിക്കുന്നത്. അതിനാൽ പ്രവേശനാനുമതി ചോദിച്ച് കൊണ്ട് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്ത് കോയ തങ്ങളും ജനറൽ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
ഉത്തരമേഖല കോഡിനേറ്റർ സി കെ കെ മാണിയൂർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. മുബാറക് ഹസൈനാർ ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂർ, റശീദ് ബെളിഞ്ചം, ഇ പി ഹംസത്തു സഅദി, അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ, മജീദ് ദാരിമി പയ്യക്കി, ഹാശിം ദാരിമി ദേലംപാടി, മൊയ്തീൻ കുഞ്ഞി മൗലവി കുന്നുംകൈ, ലത്വീഫ് മൗലവി മാവിലാടം, ലത്വീഫ് മൗലവി ചെർക്കള സംബന്ധിച്ചു
Keywords: Kasaragod, Kerala, News, That public access to places of worship should be allowed in compliance with the Covid protocol; S Y S< !- START disable copy paste -->
കോവിഡ് പ്രോടോകോൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകണമെന്ന് എസ് വൈ എസ്
That public access to places of worship should be allowed in compliance with the Covid protocol;sys
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ