Join Whatsapp Group. Join now!

കോവിഡ് മാനദണ്ഡങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കേന്ദ്രങ്ങൾക്ക് മുമ്പിൽ എസ് വൈ എസ് പ്രതിഷേധം സംഘടിപ്പിച്ചു

SYS protests in front of panchayat centers demanding permission to open places of worship with covid norms#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.06.2021) കോവിഡ് മാനദണ്ഡങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കേന്ദ്രങ്ങൾക്ക് മുമ്പിൽ എസ് വൈ എസ് പ്രതിഷേധം നടത്തി. എസ് വൈ എസ് സംസ്ഥാന കമിറ്റി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.
< !- START disable copy paste -->
Kasaragod, Kerala, News, SYS, SYS protests in front of panchayat centers demanding permission to open places of worship with covid norms.

ചെങ്കള പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പഞ്ചായത്ത് എസ് വൈ എസ് കമിറ്റി സംഘടിപ്പിച്ച നിൽപ് സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ ഉദ്‌ഘാടനം ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങളിൽ സർകാർ നൽകിയ ഇളവിൽ ആരാധനാലയങ്ങളെ ഉൾപെടുത്താത്തത് വിശ്വാസികളുടെ മനസുകളിൽ മുറിവേൽപിച്ചിരിക്കുകയാണെന്ന് ഖാദർ ബദ്‌രിയ പറഞ്ഞു.

പ്രസിഡന്റ് ലത്വീഫ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുനീർ പി ചെർക്കള സ്വാഗതം പറഞ്ഞു. സമസ്ത കാസർകോട് ജില്ലാ സെക്രടറി സിദ്ദീഖ് നദ്‍വി ചേരൂർ മുഖ്യപ്രഭാഷണം നടത്തി. ചേരൂർ അബ്ദുൽ ഖാദർ അൽ ഖാസിമി, അബ്ദുല്ല മൗലവി പാണലം പ്രസംഗിച്ചു. സെക്രടറി മൊയ്തു മൗലവി നന്ദി പറഞ്ഞു. ഗോവ അബ്ദുല്ല ഹാജി, ശാഫി ഇറാനി, ശാഫി ഹാജി പൊടിപ്പള്ളം, ഹുസൈൻ മൗലവി, സമീർ ബി കെ പാറ, സിദ്ദീഖ് ചെർക്കള, ഖാദർ ചെർക്കള, അശ്‌റഫ്, സാബിത് സംബന്ധിച്ചു.


മുളിയാറിൽ എസ് വൈ എസ് പ്രതിഷേധം നടത്തി.

ബോവിക്കാനം: എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ ബി കലാം അധ്യക്ഷത വഹിച്ചു.

സെക്രടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു. എ പി ഹസൈനാർ, മൻസൂർ മല്ലത്ത്, സലാം നഈമി, ബാത്വിശ പൊവ്വൽ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, SYS, SYS protests in front of panchayat centers demanding permission to open places of worship with covid norms.

Post a Comment