Join Whatsapp Group. Join now!

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡികൽ സാമഗ്രികൾ വിതരണം ചെയ്‌ത്‌ കെ പി എസ് ടി എയുടെ കൈത്താങ്ങ്

Support of KPSTA for distribution of medical equipment for COVID prevention activities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 15.06.2021) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കെ പി എസ് ടി എ കാസർകോട് ഉപജില്ലാ കമിറ്റി മുളിയാർ കമ്യൂണിറ്റി ഹെൽത് സെൻ്ററിലേക്ക് മെഡികൽ സാമഗ്രികൾ വിതരണം ചെയ്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, മെഡികൽ ഓഫീസർ ഡോ. ഈശ്വര നായകിന് കൈമാറി. എ ജയദേവൻ അധ്യക്ഷത വഹിച്ചു. അശോകൻ നായർ സ്വാഗതം പറഞ്ഞു.

Support of KPSTA for distribution of medical equipment for COVID prevention activities

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാർധനൻ, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്, റൈസ, ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, കെ പി എസ് ടി എ നേതാക്കളായ ദാമോദരൻ, അശോകൻ കാനത്തൂർ, രഞ്ജിത്ത്, രാധാകൃഷ്ണൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശോകൻ മാസ്റ്റർ കാനത്തൂർ, എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രടറി അശോക് കുമാർ, ആസൂത്രണ സമിതി അംഗങ്ങളായ കെബി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ്, രമേശ്, അനന്യ സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Muliyar, COVID, Corona, Medical Equipments, KPST, Support of KPSTA for distribution of medical equipment for COVID prevention activities.


Post a Comment