അടൂർ: (my.kasrgodvartha.com 02.06.2021) കോവിഡ് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റും അണു വിമുക്തമാക്കാൻ വോയിസ് ഓഫ് അടൂർ ആർട്സ് &സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു.
പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം അടൂർ പി എച് സി ഹെൽത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ നിർവഹിച്ചു ക്ലബിന്റെ തുടർ പ്രവർത്തനത്തിനു വേണ്ടി ഒരു തുക സംഭാവനയും നൽകി.
അടൂർ ഗവ ഹയർ സെകൻഡറി സ്കൂളിലെ വാക്സിനേഷൻ സെന്റർ അണു വിമുക്തമാക്കിയാണ് ആദ്യ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് അടൂരും പരിസര പ്രദേശങ്ങളിലും അണു വിമുക്തമാക്കി.
ഇനിയും സേവനം ലഭ്യമാണെന്നും ആവശ്യമുള്ളവർ ബന്ധപ്പെടണമെന്നും സേവനം സൗജന്യമായിരിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
പി ടി എ പ്രസിഡന്റ് ഹരീഷ് മാഷ്, സലാം മാസ്റ്റർ, അബ്ദുർ റഹ്‌മാൻ (ഹെൽത് ), പുരുഷോത്തമൻ ജയ്ഹിന്ദ്, സിറാജുദ്ധീൻ, സതീഷ്, സത്യൻ, ക്ലബ് ഭാരവാഹികൾ, അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Sterilization project was started.
< !- START disable copy paste -->