കാസർകോട്: (my.kasargodvartha.com 24.06.2021) എസ് എസ് എഫ് 28-ാമത് സാഹിത്യോത്സവിന് കാസർക്കോട്ട് തുടക്കമായി. പ്രാഥമിക ഘട്ടമായ ബ്ലോക് തലത്തിലാണ് മത്സരം നടക്കുന്നത്. മഞ്ചേശ്വരം ഡിവിഷൻ പരിധിയിലെ പുരുഷങ്കോടി ബ്ലോകിൽ ജില്ലാ തല ഉദ്ഘാടനം നടന്നു.
ബ്ലോക് തലം കഴിഞ്ഞ് യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ തലങ്ങളിൽ മത്സരങ്ങളുണ്ടാവും. ജില്ലാ തല മത്സരം സെപ്റ്റംബർ രണ്ടാം വാരം നടക്കും. നൂറിൽ പരം ഇനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെകൻഡറി, ജൂനിയർ, സീനിയർ, കാമ്പസ്, ജനറൽ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
Keywords: Kasaragod, Kerala, News, SSF starts its 28th literature Fest.