വിദ്യാനഗർ: (my.kasargodvartha.com 10.09.2021) ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ നേതൃത്വത്തിൽ ചെറിയ കുട്ടികൾക്കായി ഒരുക്കുന്ന നൂര്‍വാലി പ്രീസ്‌കൂളിന് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ തുടക്കമായി. സെക്രടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ ഓണ്‍ലൈനിലൂടെ പഠനാരംഭം കുറിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. നൂര്‍വാലി കോഡിനേറ്റര്‍ ആസിഫ് ഫാളിലി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍ മസ്ജിദ് പ്രസിഡന്റ് അന്‍വര്‍ എ ബി സി, സെക്രടറി അബ്ദുല്‍ ഖാദിര്‍ സഅദി, വര്‍കിംഗ് സെക്രടറി കുഞ്ഞി വിദ്യാനഗര്‍, സഫ്‌വാൻ സഅദി, അസീസ് പെരഡാല, പി ബി സലീം സംബന്ധിച്ചു.
Keywords: Kerala, News, Kasargod, Vidhyanagar, Sa-adiya, Saadiya Noorwali Preschool for Kids started in Vidyanagar.
< !- START disable copy paste -->