Join Whatsapp Group. Join now!

പെരിയ ശ്രീശൈലം ദേവിക്ഷേത്രം തന്ത്രി പി കുഞ്ഞിരാമൻ നായർ സമാധിയായി

Periya Srisailam Devi Temple Tantri P Kunhiraman Nair passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (my.kasargodvartha.com 08.06.2021) ശ്രീശൈലം ദേവിക്ഷേത്രം തന്ത്രി പി കുഞ്ഞിരാമൻ നായർ (89) സമാധിയായി. ചൊവ്വാഴ്ച രാവിലെ മംഗളുറു സി മഠത്തിൽ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പെരിയ ഓം ശ്രീ മഠത്തിൽ അഗ്നി സമാധി ചെയ്തു.

തന്ത്രിയാകുന്നതിന് മുമ്പ് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനജർ ആയിരുന്നു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂടി ജനറൽ മാനജർ ആയും, മലബാർ ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക്, സൗത് കാനറ ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്.

Periya Srisailam Devi Temple Tantri P Kunhiraman Nair passed away

തികഞ്ഞ ആധ്യാത്മിക ചിന്തകനായിരുന്ന അദ്ദേഹം പെരിയയിലെ വിവിധ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. പെരിയ കൂടാനും മണിയന്തട്ട വിഷ്ണു ക്ഷേത്രം, പുക്ലത്ത് മാടക്കൊട്ടിൽ ദേവിക്ഷേത്രം, പെരിയ പെരിയോക്കി ഗൗരി ശങ്കര ക്ഷേത്രം ഇവയുടെ പുനരുദ്ധാരണത്തിനും നിർമാണത്തിലും നേതൃത്വപാടവത്തോടെയായിരുന്നു പ്രവർത്തിച്ചത്. പെരിയ ശ്രീശൈലം ദേവീക്ഷേത്രം നിർമിച്ച് സ്വന്തമായി ശ്രീചക്ര പ്രതിഷ്ഠ നടത്തി ആത്മീയാചാര്യൻ ആയി സ്ഥാനമേറ്റു.

അനേകം ഭക്തജനങ്ങൾക്ക് അദ്ദേഹത്തിന്റെ ആശീർവാദവും അനുഗ്രഹവും വലിയ ആശ്വാസമായിരുന്നു. ഇന്ത്യയിലെ പലഭാഗത്തും വലിയ ശിഷ്യ ഗണങ്ങൾ ഉണ്ട്.

ഭാര്യ: പരേതയായ അടുക്കടുക്കം ജലജാക്ഷി അമ്മ (ഗുരു മാതാവ്).

മക്കൾ: വിദ്യാനന്ദ സരസ്വതി (മംഗളുറു ഓം ശ്രീ മഠാധിപതി സ്വാമി), ശശികല, മൃദുല (ഫിസിക്സ് വിഭാഗം പ്രൊഫസർ, ഗുരുദേവ കോളജ് പയ്യന്നൂർ).

മരുമക്കൾ: കുഞ്ഞപ്പൻ (റിട. ഡിവിഷനൽ എഞ്ചിനീയർ, ബി എസ് എൻ എൽ), കൃഷ്ണകുമാർ (റിട. പ്രൊഫസർ, പയ്യന്നൂർ കോളേജ്), മാതാശ്രീ ശിവജ്ഞാനമായി.

സഹോദരങ്ങൾ: പരേതരായ പി പത്മനാഭൻ നായർ (റിട. ഹെഡ്മാസ്റ്റർ ), പി കൃഷ്ണൻനായർ.

Keywords: Kerala, News, Kasaragod, Death, Obituary, Periya, Periya Srisailam Devi Temple Tantri P Kunhiraman Nair passed away.
< !- START disable copy paste -->


Post a Comment