Join Whatsapp Group. Join now!

ജല അപകടങ്ങൾ കുറയ്ക്കാൻ ഉദുമ പഞ്ചായത്ത് പരിധിയില്‍ നീന്തൽ പരിശീലന സൗകര്യം വേണമെന്ന് ആവശ്യം; നിവേദനം നൽകി

Need for swimming training facility in Uduma panchayat area; Petition filed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 18.06.2021) വർധിച്ചു വരുന്ന ജല അപകടങ്ങളിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും രക്ഷിക്കുന്നതിനായി അവർക്ക് നീന്തൽ പരിശീലനത്തിനു വേണ്ടി പഞ്ചായത്ത് പരിസരത്ത് സ്വിമിങ്ങ് പൂൾ വേണമെന്ന് ആവശ്യം.

മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുക്കുക, വെള്ളത്തിലിറങ്ങാനുള്ള പേടി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരുപറ്റം ആളുകളെ ഇതിലൂടെ സജ്ജമാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Need for swimming training facility in Uduma panchayat area; Petition filed

ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കായിക മന്ത്രി, ജില്ല സ്പോർട്സ് കൗൺസിൽ, ഉദുമ പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പൊതുപ്രവർത്തകനും ജില്ലാ ഹോകി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ മൂസ പാലക്കുന്ന് നിവേദനം നൽകി.

Keywords: Kerala, News, Kasaragod, Uduma, Swimming, Training, Pool, Moosa Palakkunnu, Need for swimming training facility in Uduma panchayat area; Petition filed.


Post a Comment