Join Whatsapp Group. Join now!

നെറ്റ് വർക്ക് കവറേജ് തീരെ ഇല്ല ഓൺലൈൻ പഠനം അവതാളത്തിൽ; യൂത്ത് ലീഗ് കളക്ടർക്ക് പരാതി നൽകി

Low network coverage makes online learning a Failure; The Youth League complained to the Collector#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 08.06.2021) കോവിഡ് കാരണം അടഞ്ഞ സ്കൂളുകൾക്ക് പകരമായി തുടങ്ങിയ ഓൺലൈൻ പഠനം നെറ്റ് വർകിങ്ങിന്റെ മന്ദഗതിയാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സംഭവം യൂത്ത് ലീഗ് ജില്ലാ കളക്ടർക്ക് പരാതി നൽകി.

നായന്മാർമൂല പാണലം സന്തോഷ് നഗർ കോളിക്കടവ് തുടങ്ങിയ മേഖലകളിലാണ് സ്ഥിരമായി നെറ്റ് വർക് പ്രശ്നം സൃഷ്ടിക്കുന്നത്. നെറ്റ് വർക് സേവന ദാതക്കളുടെ സേവനം കൃത്യമായി ലഭിക്കാത്തത് കാരണം വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ ആയിരിക്കുകയാണ്.

Low network coverage makes online learning a Failure; The Youth League complained to the Collector

പ്രശ്നത്തിന് പരിഹാരം തേടിയാണ് യൂത്ത് ലീഗ് പാണലം കമിറ്റി പരാതി നൽകിയത്. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അനസ് കെ എച്, സജാദ് അഹ്‌മദ്‌, നവാസ് പാലോത്ത് എന്നിവർ സന്നിതരായി.

Keywords: Kerala, News, Kasaragod, Education, Students, Online Class, Network, Petition, Collector, Youth League, Low network coverage makes online learning a Failure; The Youth League complained to the Collector.


Post a Comment