Join Whatsapp Group. Join now!

കോട്ടിക്കുളം ഗവ: ഫിഷറീസ് യു പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ധനരായ 7 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ സമ്മാനിച്ചു

Kotikulam Govt: Distributes smartphones to 7 needy students to watch online class at Fisheries UP School #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com 17.06.2021) ഗവ: ഫിഷറീസ് യു പി സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണുന്നതിനായി നിര്‍ധനരായ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ നല്‍കി. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഡോ: മധുവിന്റെ സ്‌പോണ്‍ഷര്‍ഷിപിലാണ് സ്മാര്‍ട് ഫോണുകള്‍ നല്‍കിയത്. ബേകെല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ ശ്രീധരന്‍ വിതരണം ചെയ്തു.
                   
Kasaragod, Kerala, News,  Kotikulam Govt: Distributes smartphones to 7 needy students to watch online class at Fisheries UP School.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരിപാടിയില്‍ വിദ്യാലയത്തിലെ പ്രഥമാധ്യാപിക ശോഭ കല്ലത്ത് സ്വാഗതവും, പി ടി എ പ്രസിഡന്റ് ദിനേശന്‍ കെ അധ്യക്ഷതയും വഹിച്ചു. ചടങ്ങില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് രാമചന്ദ്രന്‍, സ്‌കൂള്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ശാരദാ മുകുന്ദന്‍, പി ടി എ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News,  Kotikulam Govt: Distributes smartphones to 7 needy students to watch online class at Fisheries UP School.
< !- START disable copy paste -->

Post a Comment