മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 07.06.2021) ബിജെപി അംഗമായ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൺ പ്രകൃതിക്ഷോഭ ഫൻഡിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പഞ്ചായത്തിന് മുന്നിൽ ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി പ്രതിഷേധം നടത്തി.
തങ്ങൾക്ക് ലഭിച്ച ഫൻഡിൽ നിന്നും 25000 രൂപ ചെയർപേഴ്‌സൺ കൈക്കലാക്കി എന്ന് തട്ടിപ്പിനിരയായ കുടുംബം തന്നെ വ്യക്തമായ തെളിവുകൾ സഹിതം പറഞ്ഞ സ്ഥിതിക്ക് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൺ സ്ഥാനവും, വാർഡ് മെമ്പർ സ്ഥാനവും രാജിവെക്കാൻ ബിജെപി അംഗം തയ്യാറാകണമെന്നും അല്ലെങ്കിൽ സ്റ്റാൻഡിങ് കമിറ്റി സ്ഥാനത്ത് നിന്നും അവരെ പുറത്താക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ജില്ലാ ജോ. സെക്രടറി പി ശിവപ്രസാദ് പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്തു. ഹാരിസ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. അഫ്രീദ് പുത്തൂർ, അഫീദ് കടവത്ത്, അജീർ എരിയാൽ, അസ്ഹർ കടവത്ത്, സിദ്ദിഖ് കമ്പാർ, ജുനൈദ്, നാസർ, അൻസാർ കടവത്ത്, അദ്ദാർ, അസ്റീദ് എ കെ കമ്പാർ, ജാശിദ് പെരിയടുക്ക സംബന്ധിച്ചു. സഫീർ കുന്നിൽ സ്വാഗതവും സിറാജ് കെകെ പുറം നന്ദിയും പറഞ്ഞു.

Keywords: Kasaragod, BJP, DYFI, Kerala, News, Political party, Panchayath, Mogral puthur, Committee, DYFI protests in front of panchayat against BJP member for standing committee chairperson.
< !- START disable copy paste -->