ശാർജ: (my.kasargodvartha.com 21.06.2021) യു എ ഇയിലേക്ക് മടങ്ങുന്നവർക്ക് നാലു മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് ടെസ്റ്റ് സെർടിഫികറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും റാപിഡ് ടെസ്റ്റിന് സൗകര്യം ഏർപെടുത്തണമെന്ന് ബെസ്റ്റ് ഫ്രെൻഡ്സ് എൻ ആർ എസ് കോട്ടിക്കുളം ആവശ്യപ്പെട്ടു.
കാസർകോട് - യുഎഇ കമിറ്റി പ്രസിഡണ്ട് അബൂബകർ കുറുക്കൻ കുന്ന്, സെക്രടറി ഉബൈദ് അബ്ദുർ റഹ്‌മാൻ, ട്രഷറർ റഹ്മത്തുല്ല എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ വിവിധ സർകാർ വകുപ്പുകൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
Keywords: Kerala, News. Kottikkulam, Airport, COVID, Corona, Rapid Test, Facility, Best Friends NRS Kottikulam calls for facilitating rapid test for returnees to UAE at all airports in Kerala.