പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അംഗങ്ങളും നാട്ടിൽ ശാഖ രൂപീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അബുദബി ജമാഅതുമായി സഹകരിച്ച് ഡയാലിസിസ് സൗകര്യവും, ഹൃദ്രോഗ, ക്യാൻസർ രോഗികൾക് മരുന്നിനുള്ള സഹായവും വർഷങ്ങളായി ചെയ്തുവരുന്നു.
40-ാം വാർഷികതോടനുബന്ധിച്ചു നാൽപതോളം കുടുംബങ്ങൾക് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. സംഘടനയുടെ പ്രഥമ ജനറൽ സെക്രടറിയായിരുന്ന സത്താർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ടി എസ് എ ഗഫൂർ, മുഹമ്മദ് ഗസാലി, ഗഫൂർ കടവത്, ഖാദർ ഗസാലി, ബശീർ ടി എസ്, ബദ്റുദ്ദീൻ ബെൽത, ശിഹാബ് ഊദ്, ബശീർ പടിഞ്ഞാർ, അശ്റഫ് എൻ എ, അബ്ദുർ റഹ്‌മാൻ ആദൂർ, അബ്ദുല്ല കെ എം ടി, അസദുല്ല എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ഹനീഫ് സ്വാഗതവും അബ്ദുല്ല പടിഞ്ഞാർ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Gulf, Abu Dhabi - Thalangara Muslim Jama-ath in its 40s; Celebrated with charitable activities.
< !- START disable copy paste -->