Join Whatsapp Group. Join now!

ദുരിതകാലത്ത് ഒത്തൊരുമയോടെ; ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി യൂത് ലീഗ് വൈറ്റ് ഗാർഡ്

Youth League White Guard's notable activities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാൽ പുത്തൂർ: (my.kasargodavrtha.com 22.05.2021) ദുരിത കാലത്ത് താങ്ങായി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മൊഗ്രാൽപുത്തൂർ യൂത് ലീഗ് വൈറ്റ് ഗാർഡ്. കോവിഡും ലോക് ഡൗണും കൂടി വന്നതോടെ ഏറെ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമാവുകയാണ് വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ. ചൗക്കിയിൽ വാർ റൂം ഒരുക്കിയാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്.

                                                                
Kasaragod, Kerala, News, Youth League White Guard's notable activities.



കോവിഡ് വ്യാപനം മൂലം അനവധി കുടുംബങ്ങളാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഇവർക്കൊക്കെ താങ്ങായി മരുന്ന് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, അണു നശീകരണം, രോഗികളെ ആശുപത്രിയിലെത്തിക്കൽ, വാക്സിൻ രജിസ്ട്രേഷൻ, കോവിഡ് പരിശോധനക്ക് എത്തിക്കൽ, മെഡികൽ കോളജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിൽ കഴിയുന്ന നാട്ടിലെ രോഗികളെ സഹായിക്കൽ, അപകടത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റൽ, പഞ്ചായത്ത് എഫ് എസ് എൽ ടി കേന്ദ്രത്തിലേക്ക് വേണ്ട സഹായങ്ങൾ അങ്ങനെ എല്ലാ സഹായങ്ങളും വൈറ്റ് ഗാർഡ് പ്രവർത്തകർ ഓടിയെത്തി ചെയ്യുന്നു.

കോവിഡിൻ്റെ ആദ്യഘട്ടത്തിൽ 700 വീടുകളാണ് വൈറ്റ് ഗാർഡ് സംഘം അണു നശീകരണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ ഇതിനോടകം 250 വീടുകളിൽ അണുനശീകരണം നടത്തി. പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ്റ്റാൻഡുകൾ, ബാങ്കുകൾ, സ്കൂളുകൾ, കോവിഡ് പരിശോധന കേന്ദ്രങ്ങൾ, വാക്സിൻ കേന്ദ്രങ്ങൾ,, കടകൾ, ആരാധനാലയങ്ങൾ, തുടങ്ങിയയിടങ്ങളിലും ഇവർ അണു നശീകരണം നടത്തിയിട്ടുണ്ട്. കൂടാതെ ഡയാലിസിസ് രോഗികൾക്ക് ആശ്വാസവുമായും പ്രവർത്തകർ എത്തുന്നു.

സിദ്ദീഖ് ബദർ നഗർ (ക്യാപ്റ്റൻ) അശ്ഫർ മജൽ (വൈസ് ക്യാപ്റ്റൻ), മുജീബ് ലിബാസ് (കോർഡിനേറ്റർ) എന്നിവരാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. എൻ എ നെല്ലിക്കുന്ന് എം എൽ എ, കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ, വൈസ് പ്രസിഡണ്ട് പി എ അശ്‌റഫ് അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസൽ, ബ്ലോക് പഞ്ചായത്ത് അംഗം സീനത്ത് നസീർ, മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി തുടങ്ങിയവർ വാർ റൂം സന്ദർശിച്ചു. ആവശ്യമായ സഹായങ്ങളും ജാഗ്രതാ നിർദേശങ്ങളുമായി ഇവർ വൈറ്റ് ഗാർഡിനൊപ്പമുണ്ട്.

Keywords: Kasaragod, Kerala, News, Youth League White Guard's notable activities.< !- START disable copy paste -->

Post a Comment