കാസർകോട്: (my.kasargodvartha.com 10.05.2021) യഫാ തായലങ്ങാടിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള റീലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായവരടക്കം 70 ൽ പരം കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്‌തു.
തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഇമാം അബ്ദുർ റഹ്‌മാൻ മൗലവി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് കെ എം ഹാരിസ്, ട്രഷറർ നിയാസ് സോല, വൈസ് പ്രസിഡണ്ടുമാരായ അജീർ അർമാൻ, ജഅഫർ കമാൽ, ജോ. സെക്രടറി നഈം കൊച്ചി, റിയാസ് കെ ബി സംബന്ധിച്ചു.
നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് യഫാ തായലങ്ങാടിയുടെ നേതൃത്വത്തിൽ നടന്നു വരാറുള്ളത്.
Keywords: Kasaragod, Kerala, News, Yafa Thailangadi distributed Ramadan kits.