കാസർകോട്: (my.kasargodvartha.com 25.05.2021) കോവിഡ് പശ്ചാതലത്തിൽ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി രക്തദാനവുമായി സേവാഭാരതി പ്രവർത്തകർ. കാസർകോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തിയാണ് രക്തം ദാനം ചെയ്തത്. സേവാഭാരതി ചെമ്മനാട് പഞ്ചായത്ത് കമിറ്റിയുടെയും പരവനടുക്കം യൂനിറ്റിൻ്റെയും നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്.
സന്നദ്ധരായ 150 വളണ്ടിയർമാരിൽ ആദ്യഘട്ടം എന്ന നിലയിൽ 25 പേരാണ് രക്തദാനം നടത്തിയത്. ജില്ല സെക്രടറി ശ്രീധരൻ മണിയങ്കാനം ഉദ്ഘാടനം ചെയ്തു. പരവനടുക്കം യൂണിറ്റ് പ്രസിഡൻ്റ് നാരായണൻ കൈന്താർ, ഭാരവാഹികളായ മണികണ്ഠൻ മണിയങ്കാനം, രാജേഷ് കൈന്താർ, എൻ നാഗേഷ് ജി, മധു ചെട്ടുംകുഴി, ഉണ്ണികൃഷ്ണൻ മൂലവീട്, രതീഷ് പി വി, നിതീഷ് കൈന്താർ നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, Seva Bharati activists donate blood.