കാസർകോട്: (my.kasargodvartha.com 25.05.2021) ജൂൺ രണ്ടിന് ആരംഭിക്കുന്ന മദ്രസ അധ്യയനവർഷത്തെ വരവേൽക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ മദ്രസ മാനജ്മെൻ്റ് കമിറ്റികളും തയ്യാറാകണമെന്ന് സമസ്‌ത മദ്രസ മാനജ്മെൻ്റ് കാസർകോട് ജില്ലാ കമിറ്റി യോഗം ആവശ്യപ്പെട്ടു.
മദ്രസ ആരംഭിച്ച് ഒരാഴ്ചയ്കകം കുട്ടികൾക്ക് മദ്രസ പാഠപുസ്തകം ലഭിച്ചു എന്ന് റൈഞ്ച് മാനജ്മെൻ്റ് കമിറ്റികൾ ഉറപ്പ് വരുത്തണം. ആവശ്യമായ പുസ്തകങ്ങൾ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമിറ്റിയുമായി സഹകരിച്ച് എത്തിച്ച് നൽകും.
ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് എം എസ് തങ്ങൾ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു. സെക്രടറി റശീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സംസ്ഥാന നിരീക്ഷകൻ മുഹമ്മദ് ഇബ്നു ആദം കണ്ണൂർ വിഷയം അവതരിപ്പിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ഹാരിസ് ഹസനി തൃക്കരിപ്പൂർ, എം എ എച് മഹ്‌മൂദ് ചെങ്കള, അഡ്വ .ഇബ്രാഹീം ബേവിഞ്ച, സി എ അഹ്‌മദ് കബീർ ചെർക്കള, അസീസ് ഹാജി പടിയത്തടുക്ക, മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ, അബ്ദുൽ ഖാദർ മാസ്റ്റർ തളങ്കര സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Samastha Madrasa Management urges to make preparations to welcome the academic year.