തൃക്കരിപ്പൂർ: (my.kasargodvartha.com 01.06.2021) അന്തരിച്ച മുസ്ലിം ലീഗ് നേതാവ് അഡ്വ. വിപിപി സിദ്ദീഖിന്റെ ഓർമകളുമായി ഓൺലൈൻ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ മുസ്ലിം ലീഗിൻറെ വിദ്യാർഥി ഘടകം മുതലുള്ള പഴയ കാലത്തേതും, നിലവിലുള്ള ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടേയും കൂട്ടായ്മയായ 'കോർദോവ' വാട്‍സ് ആപ് ഗ്രൂപാണ് പരിപാടി സംഘടിപ്പിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറി പിഎംഎ സലാം ഉദ്‌ഘാടനം ചെയ്‌തു. തൻറെ കുടുംബത്തിൻറെ പാരമ്പര്യമായുള്ള പൈതൃകവും, കുലീനതയും കാത്ത് സൂക്ഷിച്ച്, സത്യസന്ധമായി പൊതു പ്രവർത്തനം നടത്തി കടന്ന് പോയ നേതാവാണ് അഡ്വ. വിപിപി സിദ്ദീഖെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റെറി വ്യാമോഹമില്ലാതെ പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്ന മഹാ മനീഷിയായിരുന്നു വിപിപി സിദ്ദീഖ് എന്ന് അനുസ്മര പ്രഭാഷണം നടത്തിയ തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രടറി അഡ്വ. എം.ടി.പി. കരീം അഭിപ്രായപ്പെട്ടു.
സിദ്ദീഖ്, സി എച് മുഹമ്മദ് കോയയുമായി അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിച്ച വ്യക്തിയാണെന്ന് മുൻ എംഎൽഎ എംസി ഖമറുദ്ദീനും, പിൻഗാമികൾക്ക് മാതൃക തീർത്ത നേതാവായിരുന്നു അദ്ദേഹമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബശീറും അനുസ്മരിച്ചു.
അഡ്മിൻ പാനൽ അംഗം സഈദ് എം വലിയപറമ്പ് അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് നേതാക്കളായ വി കെ പി ഹമീദലി, വി കെ ബാവ, ലത്വീഫ് നീലഗിരി, ശംസുദ്ദീൻ ആയിറ്റി, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അസ്‌ലം പടന്ന, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട്, യൂത് ലീഗ് മണ്ഡലം ആക്ടിങ് പ്രസിഡൻറ് ഒ ടി അബൂബകർ, മണ്ഡലം എം എസ് എഫ് പ്രസിഡൻറ് സൈഫുദ്ദീൻ തങ്ങൾ, അധ്യാപക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അത്താഉല്ല മാസ്റ്റർ സംസാരിച്ചു. സയ്യിദ് ശഫീഖ് തങ്ങൾ പ്രാർഥന നടത്തി. കൊർദോവ ചീഫ് അഡ്മിൻ അമീൻ കൂലേരി സ്വാഗതവും, അഡ്മിൻ പാനൽ അംഗം ജാബിർ പിസി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Committee, Remembrance meeting with the memories of Adv. VPP Siddique.