Join Whatsapp Group. Join now!

റമദാൻ - ലോക് ഡൗൺ റിലീഫ് പ്രവർത്തനങ്ങളുമായി യുനൈറ്റഡ് കൈനോത്ത്; 120 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 11.05.2021) തുടർചയായ ആറാം വർഷവും യുനൈറ്റഡ് കൈനോത്തിന്റെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് വിതരണം ചെയ്‌തു. ആദ്യ ഘട്ടമായി 120 വീടുകളിലേക്ക് കിറ്റുകൾ നൽകി. 20 കുടുംബങ്ങൾക്ക് ലോക് ഡൗൺ കാലയളവിലേക്കുള്ള പ്രത്യേക കിറ്റായും 100 വീടുകൾക്ക് റമദാൻ കിറ്റായുമായാണ് വിതരണം ചെയ്‌തത്‌.

Kasaragod, Kerala, News, Ramadan - lockdown relief by United Kainoth; Food kits were provided to 120 families



ലോക് ഡൗൺ തുടങ്ങിയത് മുതൽ ദുരിതമനുഭവിക്കുന്നവർക്കായി 'വിശക്കുന്നവർക്ക് കൈത്താങ്ങ്' എന്ന പേരിൽ യുനൈറ്റഡ് കൈനോത്ത് ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്. ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും രണ്ടാം ഘട്ടം എന്ന രീതിയിൽ റിലീഫ് നടത്തുമെന്നും പ്രവർത്തകർ അറിയിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യാനുസരണം മരുന്നുകൾ വിതരണം ചെയ്യാനും ഹെല്പ് ഡെസ്കുമായി പ്രവർത്തകർ സദാ സജ്ജരാണ്.

കിറ്റുകളുടെ വിതരണ ഉദ്‌ഘാടനം സെൻട്രൽ കമിറ്റി പ്രസിഡന്റ് ആഷിഖ് ലാലയ്ക്ക് നൽകി പൗരപ്രമുഖൻ അഹ്‌മദ്‌ അൽമാസ് നിർവഹിച്ചു. ഭാരവാഹികളായ ശഫീഖ് കൈനോത്, നിയാസ് പാരീസ്, പ്രവീൺ കുമാർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Ramadan - lockdown relief by United Kainoth; Food kits were provided to 120 families.
< !- START disable copy paste -->

Post a Comment