കാഞ്ഞങ്ങാട്: (my.kasargodvartha.com 10.05.2021) ആരും അഭ്യർത്ഥിക്കാതെ അഭിനവ് സൈകിൾ വാങ്ങാൻ സ്വരൂക്കുട്ടിയ സമ്പാദ്യപ്പെട്ടി മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നൽകി. പുതുക്കൈയിലെ അനിൽ കുമാറിൻ്റെ മകൻ അഭിനവാണ് അഭിമാനമായി മാറിയത്.
സൈകിൾ വാങ്ങാൻ വർഷങ്ങളായി സ്വരുക്കൂട്ടിയ ഭണ്ഡാരപെട്ടി വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് കൗൺസിലർ കെ രവീന്ദ്രൻ പുതുക്കൈ മുഖേന ചെയർപേഴ്സണനെ അറിയിച്ചു.
സൈകിൾ വാങ്ങാൻ വർഷങ്ങളായി സ്വരുക്കൂട്ടിയ ഭണ്ഡാരപെട്ടി വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് കൗൺസിലർ കെ രവീന്ദ്രൻ പുതുക്കൈ മുഖേന ചെയർപേഴ്സണനെ അറിയിച്ചു.
തുടർന്ന് വാർഡ് കൗൺസിലർ രവീന്ദ്രൻ പുതുക്കൈയും നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്ൺ കെ വി സരസ്വതിയും ചെയർപേഴ്സൺ കെ വി സുജാത ടീചറും അഭിനവിൻ്റെ വീട്ടിൽ എത്തി സമ്പാദ്യപ്പെട്ടി ഏറ്റുവാങ്ങി.
Keywords: Kerala, News, Kasaragod, Vellarikkund, Balal, Chief Minister, Vaccine Challenge, Cycle, Money to buy a bicycle donated to the Vaccine Challenge.