Join Whatsapp Group. Join now!

അഹ്‌മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനം; ആഘോഷിച്ച് ഐ എൻ എൽ നേതാക്കളും പ്രവർത്തകരും

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെമ്പരിക്ക: (my.kasargodvartha.com 20.05.2021) 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വെള്ളിയാഴ്ച പാർടി പ്രതിനിധി അഹ്‌മദ്‌ ദേവർകോവിൽ സ്ഥാനമേൽക്കുന്നതിൽ ആഘോഷങ്ങൾ ഒരുക്കി ഐ എൻ എൽ നേതാക്കളും പ്രവർത്തകരും. ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറവും മറ്റു നേതാക്കളും മുതിർന്ന നേതാവ് മുഹമ്മദ് മുബാറക് ഹാജിയുടെ വീട്ടിലെത്തി കേക് മുറിച്ച് സന്തോഷം പങ്കിട്ടു.


Kasaragod, Kerala, News, Minister in INL; Millath consolation with a different celebration.


മന്ത്രിസ്ഥാനം ലഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് ചെമ്പിരിക്ക മില്ലത് സാന്ത്വനം പ്രവർത്തകർ രക്തദാനം ചെയ്‌ത്‌ മാതൃകയായി. കാസർകോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തിയാണ് പ്രവർത്തകർ രക്തം നൽകിയത്. സമീർ പി എ, ഹകീം പഡോസി, ജലീൽ എം സി, ഇസ്ഹാഖ് സി എം, അറഫാത്, ശംസീർ എ എം, സിറാജ് എം സി, നിസാർ, ഉനൈസ്, നിസാം വടക്കൻ, റഹ്‍മ തുല്ല, ശാകിർ നേതൃത്വം നൽകി. 

ഐ എൽ എൽ ശാഖ പ്രസിഡൻ്റ് നാലപ്പാട് അബ്ദുൽ ഖാദർ ഹാജി, ശാഖ ജനറൽ സെക്രടറി ഖാദർ ഇരിക്കൂർ, ശാഖ വൈസ് പ്രസിഡൻ്റ്  അബ്ദുർ റഹ്‌മാൻ തുരുത്തി, ശരീഫ് ചെമ്പിരിക്ക, ഐ എം സി സി നേതാക്കളായ അമീർ കല്ലംവളപ്പ്, എ കെ നാലപ്പാട് പ്രവർത്തകർക്ക് പിന്തുണയുമായി ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Minister in INL; Millath consolation with a different celebration.
< !- START disable copy paste -->

Post a Comment