Join Whatsapp Group. Join now!

മുംബൈയിൽ ലോഡ്ജ് നടത്തിയിരുന്ന മേൽപറമ്പ് പള്ളിപ്പുറത്തെ മദീന നാരായണൻ നിര്യാതനായി

Madina Narayanan of Melparambu passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 16.05.2021) പള്ളിപ്പുറം സ്വദേശിയും ചളിയങ്കോട്ട് താമസക്കാരനുമായിരുന്ന നാരായണൻ എന്ന മദീന നാരായണൻ (62) നിര്യാതനായി. ഞായറാഴ്ച വൈകുന്നേരത്തോടെ മംഗളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.


Madina Narayanan of Melparambu passed away


ദീർഘകാലം മുംബൈയിലെ മദീന ലോഡ്ജിൽ ബിസിനസ് നടത്തിയിരുന്നതിനാലാണ് മദീന നാരായണൻ എന്ന് അറിയപ്പെടുന്നത്. വലിയൊരു സൗഹൃദത്തിന്റെ ഉടമയും പരോപകാരിയുമായിരുന്നു.

പരേതരായ കുഞ്ഞമ്പു നായനാർ - നാരായണിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: രാജശ്രീ. മക്കൾ: നിഷ, ജിഷ, നിതേഷ്.

സഹോദരങ്ങൾ: ദാമോദരൻ, ഗംഗാധരൻ, പ്രഭാകരൻ, ദേവു മുല്ലച്ചേരി, ഭവാനി കാഞ്ഞങ്ങാട്, സാവിത്രി പരവനടുക്കം, പരേതനായ കൃഷ്ണൻ.

Keywords: Kasaragod, Kerala, News, Obituary, Madina Narayanan of Melparambu passed away.
< !- START disable copy paste -->

Post a Comment