കുമ്പള: (my.kasargodvartha.com 20.05.2021) കോവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ആശ്വാസത്തിന്റെ കൈത്താങ്ങുമായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫീവര്യനുമായ കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ.
കുമ്പളപഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റിവായി വരുന്നവരെ തുടർ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റുവാൻ സ്വന്തമായി വാഹനമില്ലാതെ ദുരിതക്കയത്തിലായിരുന്നു കുമ്പള ഗവ. സി എച് സി.
രോഗികളുടെ പ്രയാസം കണ്ടറിഞ്ഞു ആശുപത്രിയിലേക്ക് താത്കാലികമായി വാഹന സൗകര്യം ഒരുക്കിയാണ് കുഞ്ഞിക്കോയ തങ്ങൾ മാതൃകയായത്. ഒരു ഓംനി വാഹനമാണ് അദ്ദേഹം നൽകിയത്. സി എച് സി പരിസരത്ത് നടന്ന ചടങ്ങിൽ കുമ്പോൽ തങ്ങളുടെ പ്രതിനിധിയായി ഡോ :സയ്യിദ് ശുഹൈബ് തങ്ങൾ മെഡികൽ ഓഫീസർ ഡോ. കെ ദിവാകർ റൈക്ക് വാഹനത്തിന്റെ താകോൽ കൈമാറി.
ഹെൽത് സൂപെർവൈസർ ബി അശ്‌റഫ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രേമാവതി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബി എ റഹ്‌മാൻ, അൻവർ ഹുസൈൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി എ സുബൈർ, കെ വി യൂസഫ്, സിദ്ദീഖ് ദണ്ഡഗോളി, അൻസ്വാർ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Kumbol thangal gave vehicle for Kumbala CHC; Relief for Covid victims.