Join Whatsapp Group. Join now!

വിട പറഞ്ഞവരുടെ സ്‌മരണകളുമായി കേരള മുസ്‌ലിം ജമാഅത് അനുസ്മരണ സംഗമം; മുക്രി ഇബ്‌റാഹീം ഹാജി വിനയത്തിന്റെ ആള്‍രൂപമെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍

Kerala Muslim Jama-ath memorial meeting with the memories of those who passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 31.05.2021) വിട പറഞ്ഞവരുടെ സ്‌മരണകളുമായി കേരള മുസ്‌ലിം ജമാഅത് ജില്ലാ കമിറ്റിയുടെ അനുസ്മരണ സംഗമം. സമീപ കാലത്ത് മരണപ്പെട്ട സുന്നി പ്രസ്ഥാന നേതാക്കളായ മുക്രി ഇബ്‌റാഹീം ഹാജി, കെ എസ് ഹബീബുല്ല ഹാജി, ഖത്വര്‍ ബാവ ഹാജി, മുസ്ത്വഫ തോക്കെ, ഇബ്‌റാഹീം ബാവ ഹാജി മംഗളുറു തുടങ്ങിയവരെ അനുസ്മരിച്ചാണ് കേരള മുസ്‌ലിം ജമാഅത് സംഗമം സംഘടിപ്പിച്ചത്.
                                                                        
Kerala Muslim Jama-ath memorial meeting with the memories of those who passed away

പരിപാടി ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്‌തു. ഉദാരതയുടെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു മുക്രി ഇബ്‌റാഹിം ഹാജിയെന്ന് അദ്ദേഹം അനുസ്മരിച്ചു. പണ്ഡിതന്മാരെയും മത വിദ്യാർഥികളെയും പാവപ്പെട്ടവരെയും ഏറെ സ്‌നേഹിച്ച അദ്ദേഹം മത സ്ഥാപനങ്ങള്‍ക്ക് വലിയ സഹായം ചെയ്തു. കെ എസ് ഹബീബുല്ല ഹാജി പല ആത്മീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയ ആളായിരുന്നു. ബാവ ഹാജി താജുല്‍ ഉലമയുടെ സ്‌നേഹം പിടിച്ചു പറ്റിയവരായിരുന്നു. മരണപ്പെട്ടവരെ അനുസ്മരിക്കലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും വലിയ പ്രതിഫലാര്‍ഹമായ കാര്യമാണെന്നും കാന്തപുരം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖപ്രഭാഷണവും പോരോട് അബ്ദുർ റഹ്‍മാൻ സഖാഫി അനുസ്മരണ പ്രഭാഷണവും നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കി.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, മൂസല്‍ മദനി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹകീം ഹാജി കളനാട്, അശ്‌റഫ് സഅദി ആരിക്കാടി സംബന്ധിച്ചു. പള്ളങ്കേട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Kerala Muslim Jama-ath memorial meeting with the memories of those who passed away.
< !- START disable copy paste -->

Post a Comment