നീലേശ്വരം: (my.kasargodvartha.com 09.05.2021) സി പി എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കരുവാച്ചേരി ബ്രാഞ്ച് സെക്രടറിയും, നീലേശ്വരം സെന്റര്‍ ലോകല്‍ കമിറ്റി അംഗവുമായ കരുവാച്ചേരിയിലെ വി പി രാജന്‍ (51) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
കെട്ടിട നിര്‍മാണ കരാറുകൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.
പരേതനായ പുരുഷോത്തമന്‍ - ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദുരാജ്. മക്കള്‍: ആതിര,ആരതി.
മരുമകന്‍: രതീഷ് നെല്ലിയടുക്കം.
സഹോദരങ്ങള്‍: കാര്‍ത്യായനി, സാവിത്രി, സുശീല, നളിനി, പ്രേമ, ഗായത്രി, പരേതനായ പവിത്രന്‍.
Keywords: Kasaragod, Kerala, News, Obituary, CPM leader collapsed and died.
< !- START disable copy paste -->