കാസർകോട്: (my.kasargodvartha.com 25.05.2021) കളിപ്പാട്ടം വേണ്ടെന്ന് വെച്ച് സമ്പാദ്യം വാക്സിൻ ചാലെഞ്ചിലേക്ക് നൽകി ഏഴ് വയസുകാരൻ മാതൃകയായി. നെല്ലിക്കാട്ട് പുതിയവളപ്പിൽ ഉണ്ണികൃഷ്ണൻ്റെയും ജയശ്രീയുടെയും മകൻ ജയകൃഷ്‌ണൻ ആണ് ശ്രദ്ധേയനായത്.
ലഭിക്കുന്ന ചെറിയ തുകയെല്ലാം കളിപ്പാട്ടം വാങ്ങാനായി കുടുക്കയിൽ നിക്ഷേപിച്ച് വരികയായിരുന്നു. സമ്പാദ്യകുടുക്ക നിറഞ്ഞപ്പോൾ ജയകൃഷ്ണന്റെ ആഗ്രഹം മാറി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ സമ്പാദ്യം നൽകണം എന്നായി.
തുടർന്ന് മാതാപിതാക്കൾ വാർഡ് കൗൺസിലർ ലതയുടെ സഹായത്തോടെ തുക നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ മുഖേന കൈമാറി.
Keywords: Kasaragod, Kerala, News, 7-year-old boy donated money to Vaccine Challenge.
< !- START disable copy paste -->