പള്ളിക്കര: (my.kasargodvartha.com 22.04.2021) പള്ളിക്കര സിഎച് സെന്ററിന്റെയും പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റിയുടെയും ആഭിമുഖ്യത്തില്‍ പിഎ ഗ്രൂപ് ഓഫ് കമ്പനി ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പിഎ ഇബ്രാഹിം ഹാജിയുടെ സഹകരണത്തോടെ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നടന്നുവരുന്ന ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി എണ്ണൂറു പേര്‍ക്ക് പെന്‍ഷനും നാല്‍പത് പേര്‍ക്ക് ചികിത്സ സഹായവും വിതരണം ചെയ്തു.
പള്ളിക്കര മുസ്‌ലിം ലീഗ് ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സിഎച് സെന്റര്‍ പ്രസിഡന്റ് പിഎ അബൂബകര്‍ ഹാജി അധ്യക്ഷത വഹിച്ചു. പികെ അബ്ദുല്ല സ്വാഗതം പറഞ്ഞു. ടിഎം അബ്ദുല്‍ സലാം പ്രാര്‍ഥന നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെഇഎ ബകര്‍, കെഎ അബ്ദുല്ല ഹാജി, തൊട്ടി സ്വാലിഹ് ഹാജി, ഹാരിസ് തൊട്ടി, സിദ്ദീഖ് പള്ളിപ്പുഴ, ടിപി കുഞ്ഞബ്ദുല്ല, ബശീര്‍ മൗവ്വല്‍, എഎംഎ ഖാദര്‍ പൂച്ചക്കാട്, പുത്തൂര്‍ ഹംസ, ബശീര്‍ കുന്നില്‍, എകെ അബ്ദുല്ല, ഇല്‍യാസ് ബേക്കല്‍, ഗഫൂര്‍ ശാഫി ഹാജി, ശാഫി മൗവ്വല്‍, എംബി ശാനവാസ്, അബ്ദുര്‍ റഹ് മാന്‍ തൊട്ടി, എം എ ഹംസ, പി ദാവൂദ് പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Kanhangad, C H Center, Inauguration, Shihab Thangal, Charity, Shihab Thangal consolation relief distributed.