പള്ളിക്കര: (my.kasargodvartha.com 21.04.2021) മൗവ്വൽ - പരയങ്ങാനം റോഡിലൂടെ മുക്കുണ്ടിലേക്ക് ഓവുചാൽ നിർമിക്കണമെന്ന് പരയങ്ങാനം, റഹ്‌മത് നഗർ ഐഎൻഎൽ ശാഖാ രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. ജംഗ്ഷനിൽ ഹൈമാസ്ററ് ലൈറ്റ് അനുവദിച്ച എംൽഎയെ യോഗം അഭിനന്ദിച്ചു. ഐഎൻഎൽ 27ാം വാർഷിക ദിനമായ ഏപ്രിൽ 23ന് 100 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് നൽകാനും തീരുമാനിച്ചു.
ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് മൗവ്വൽ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശൈഖ് നിസാമുദ്ദീൻ അധ്യക്ഷനായി. ബി കെ സാലിം, ഹനീഫ് പി എച്, ഖാലിദ് കുവൈറ്റ്, ഫൈസൽ കുന്നിൽ, ആശിഫ് അബ്ബാസ്, പികെഎസ് അബ്ദുർ റഹ്‌മാൻ, സാജിദ് മൗവ്വൽ സംസാരിച്ചു. കെ എം മൊയ്‌തീൻ ഹദ്ദാദ് സ്വാഗതവും അബൂബകർ ശെയ്ഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സിറാജ് കുന്നിൽ (പ്രസിഡന്റ്), സുലൈമാൻ, സഹ്റാസ് (വൈസ് പ്രസിഡന്റ്), അബൂബകർ ശെയ്ഖ് (ജനറൽ സെക്രടറി), ഫാസിൽ, സായിദ് ശെയ്ഖ് (സെക്രടറി), അൻഹർ ശെയ്ഖ് (ട്രഷറർ).
Keywords: Kasaragod, Kerala, News, Gutter, Sewerage line, INL, Movval, Pallikara, Bekal, Parayanghanam, Sewerage line must be built at Movval - Parayanghanam.