കാസർകോട്: (my.kasargodvartha.com 29.04.2021) കേന്ദ്ര സര്‍കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ബുധനാഴ്ച വൈകീട്ട് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തിൽ നടന്ന വീട്ടുമുറ്റ സത്യാഗ്രഹം പ്രതിഷേധക്കളമായി.
കേന്ദ്ര ഗവ: സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്നതിനതിരെ പ്രതിഷേധിക്കുക, മനുഷ്യ ജീവന് വില നല്‍കാത്ത കേന്ദ്ര ഗവ. നെതിരെ പ്രതിഷേധിക്കുക, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നടപ്പിലാക്കിയ കേരള സര്‍കാരിന് അഭിവാദ്യങ്ങള്‍ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സത്യാഗ്രഹം.
കേന്ദ്ര ഗവ: സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്നതിനതിരെ പ്രതിഷേധിക്കുക, മനുഷ്യ ജീവന് വില നല്‍കാത്ത കേന്ദ്ര ഗവ. നെതിരെ പ്രതിഷേധിക്കുക, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നടപ്പിലാക്കിയ കേരള സര്‍കാരിന് അഭിവാദ്യങ്ങള്‍ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സത്യാഗ്രഹം.
5.30 മുതല്‍ 6 മണി വരെ വീട്ടുമുറ്റങ്ങളിൽ നടന്ന സത്യാഗ്രഹങ്ങളിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കാളികളായി. പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. ജില്ലയിൽ ഒന്നര ലക്ഷത്തോളം വീടുകളുടെ മുറ്റത്ത് നടന്ന പ്രതിഷേധത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു.
മന്ത്രി ഇ ചന്ദ്രശേഖരൻ പെരുമ്പളയിലും സിപിഎം കേന്ദ്ര കമിറ്റി പി കരുണാകരൻ നിലേശ്വരം പള്ളിക്കരയിലും ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മുഴക്കോത്തും എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ നീലേശ്വരം പട്ടേനയിലും സിപിഎം സംസ്ഥാന കമിറ്റി അംഗം അഡ്വ. സി എച് കുഞ്ഞമ്പു വിദ്യാനഗറിലും പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, മൊയ്‌തീൻകുഞ്ഞി കളനാട്, അസീസ് കടപ്പുറം, ടി വി ബാലകൃഷ്‌ണൻ, ഡോ. ഖാദർ, കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ, സി വി ദാമോദരൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സണ്ണി അരമന, ജോർജുകുട്ടി തോമസ്, കുഞ്ഞിരാമൻ നായർ, അസീസ് കടപ്പുറം, വി വി കൃഷ്ണൻ, ടി വി ബാലകൃഷ്ണൻ, സുരേഷ് പുതിയേടത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
വി കെ രാജൻ ചായ്യോത്തും സി പ്രഭാകരൻ പൂത്തക്കാലിലും ടി കെ രവി പുതുക്കുന്നിലും പി ബേബി അടുക്കത്ത് പറമ്പിലും എം ലക്ഷ്മി മയ്യങ്ങാനത്തും എം രാജൻ കൊളങ്ങാട്ടും പി ജനാർദനൻ ചെറുവത്തൂരും എം രാജഗോപാലൻ എംഎൽഎ കയ്യൂരിലും കെ പി വത്സലൻ പള്ളിപ്പാറയിലും കെ സുധാകരൻ കനിയന്തോലിലും എം സുമതി വിദ്യാനഗറിലും കെ എ മുഹമ്മദ് ഹനീഫ പാണലത്തും കെ വി കുഞ്ഞിരാമൻ ഉദുമ ബേവൂരിയിലും കെ കുഞ്ഞിരാമൻ എംഎൽഎ ആലക്കോടും കെ മണികണ്‌ഠൻ വെളുത്തോളിയിലും മധുമുതിയക്കാൽ മുതിയക്കാലിലും എം വി കൃഷ്ണൻ പനത്തടിയിലും ഒക്ലാവ് കൃഷ്ണൻ ഒക്ലാവിലും സമരത്തിൽ കെ ആർ ജയാനന്ദ ഹൊസങ്കടിയിലും സിഎ സുബൈർ കുമ്പളയിലും പി ആർ ചാക്കോ കാലിക്കടവിലും സി ജെ സജിത്ത് വരക്കാടും എ അപ്പുക്കുട്ടൻ നർക്കിലക്കാടും പി അപ്പുക്കുട്ടൻ അതിയാമ്പൂരിലും എം പൊക്ലൻ കൂലോത്തുവളപ്പിലും വി വി രമേശൻ കാഞ്ഞങ്ങാട് സൗതിലും പങ്കാളികളായി.
Keywords: Kerala, News, Kasaragod, LDF, Politics, INL, Protest, COVID, Corona, Vaccination, Central Government, LDF protested against the central government's vaccine policy.
< !- START disable copy paste -->