ദുബൈ: (my.kasargodvartha.com 11.04.2021) കാഞ്ഞങ്ങാട്: സി എച് സെന്റർ ദുബൈ കാഞ്ഞങ്ങാട് കമിറ്റി ചെയർമാനായി ഹനീഫ് ബാവ നഗറും ജനറൽ കൺവീനറായി ബശീർ പാറപ്പള്ളിയും ചുമതലയേറ്റു. ട്രഷററായി ആരിഫ് കൊത്തിക്കലിനേയും കോർഡിനേറ്ററായി അശ്‌റഫ് അതിഞ്ഞാലിനെയുമാണ് തെരുഞ്ഞെടുത്തത്.
വൈസ് ചെയർമാൻമാരായി ജലീൽ മെട്രൊ, അഹ്‌മദ് വൺഫോർ, അശ്‌റഫ് മിഡാസ്, ഖാലിദ് പാലക്കി, ഹനീഫ് കോളത്തിങ്കൽ, ഹംസ കൂളിയങ്കാൽ, സുബൈർ കെ എം കെ, ശരീഫ് ഹദ്ദാദ് എന്നിവരെയും കൺവീനർമാരായി റശീദ് ആവിയിൽ, റശീദ് പാറപ്പള്ളി, ശിഹാബ് പാണത്തൂർ, അമീർ മുബാറക്, ശാനിദ് പി എച് പാറപ്പള്ളി, ശാനിദ് മാണിക്കോത്ത്, ശുഐബ് ബാവനഗർ എന്നിവരാണ് മറ്റുഭാരവാഹികൾ.
എക്സിക്യൂടീവ് മെമ്പർമാരായി ഹകീം മണിക്കോത്ത്, ശബീർ ഇഖ്ബാൽ നഗർ, റിയാസ് ബാവ, ശാഹിദ് പാറപ്പള്ളി, ഇല്യാസ് ഇക്ബാൽ നഗർ, ശംസുദ്ദീൻ പുഞ്ചാവി, ഹാരിസ് കൂളിയങ്കാൽ, ശുഐബ് മാണിക്കോത്ത്, ശാജഹാൻ ബെല്ലാ, താജുദ്ദീൻ പാണത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു.
ദുബൈയിൽ നടന്ന കൺവെൻഷൻ യുഎഇ കാഞ്ഞങ്ങാട് സി എച് സെന്റർ ജനറൽ കൺവീനർ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമിറ്റി ചെയർമാൻ തായൽ അബൂബകർ ഹാജി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ യുഎഇ കമിറ്റി കൺവീനർ സി എച് നൂറുദ്ദീൻ സ്വാഗതവും കേന്ദ്ര കമിറ്റി വൈസ് ചെയർമാന്മാരായ തായൽ അബ്ദുർ റഹ്‌മാൻ ഹാജി, മുജീബ് മെട്രൊ, യുഎഇ കമിറ്റി ട്രഷർ കെ എച് ശംസുദ്ദീൻ, ദുബൈ കാസർകോട് ജില്ലാ കെഎംസിസി ജനറൽ സെക്രടറി സലാം കന്യാപാടി, ഓർഗനൈസിംഗ് സെക്രടറി അഫ്‌സൽ മെട്ടമ്മൽ, സി കെ നാസർ, ഹംസ മുക്കൂട്, എ വി സുബൈർ, കരീം കൊളവയൽ, മുഹമ്മദ് കുളത്തിങ്കൽ സംസാരിച്ചു, അശ്‌റഫ് ബച്ചൻ നന്ദി പറഞ്ഞു.
Keywords: Committee, Kanhangad, Kasaragod, Kerala, News, Haneef Bawa Nagar has been appointed as the Chairman of the CH Center Dubai Kanhangad Committee and Basheer Parappally as the General Convener.
< !- START disable copy paste -->